ക്രിമിനോളജിയില്‍ ഡോക്ടറേറ്റ് നേടിമഅദിന്‍ വിദ്യാര്‍ഥി

Education Keralam Local News

മലപ്പുറം: ക്രിമിനോളജിയില്‍ ഡോക്ടറേറ്റ് നേടി മഅദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് പൂര്‍വ്വ വിദ്യാര്‍ഥി അസ്‌ലം മൊയ്തീന്‍. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്ത് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ മാനേജ്മെന്റില്‍ നിന്നാണ് അസ്ലം ഡോക്ടറേറ് കരസ്ഥമാക്കിയത്.
‘അണ്ടര്‍ സ്റ്റാന്‍ഡിങ് പോക്‌സോ ആക്ട് ത്രൂ ക്രിമിനോളജിക്കല്‍ അപ്റോച്ച്: ക്രൈം മാപ്പിങ് ഓണ്‍ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യുസ് അറ്റ് തൃശ്ശൂര്‍ ഡിസ്ട്രിക്ട് ഓഫ് കേരള’ എന്ന വിഷയത്തില്‍ ആണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.
ചെന്നൈ ജെ.എച്ച്.എ അഗര്‍സെന്‍ കോളജ് ക്രിമിനോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയാണ് അസ്‌ലം മൊയ്തീന്‍. കുന്നംകുളം വടുതല ചേക്കര അബ്ദുല്‍ ലത്തീഫ് ആണ് പിതാവ്. മാതാവ്: ഷാജിത, ഭാര്യ: സല്‍മ. മകള്‍: സാറ. ഡോക്ടറേറ്റ് കരസ്ഥമാക്കിയ അസ് ലം മൊയ്തീനെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.