വാഹന പരിശോധനയ്ക്കിടെ എസ്ഐ ഫോൺ തട്ടിപ്പറിച്ചു; നാട്ടുകാരുടെ പ്രതിഷേധത്തിൽ തിരികെ നൽകി

Crime Local News

മലപ്പുറത്തെ ചെങ്കമകടവിൽ വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ ഫോൺ വനിതാ എസ് ഐ തട്ടിപറിച്ചെടുത്തു. സംഭവം നാട്ടുകാർ കണ്ട് ജീപ്പ് തടഞ്ഞ് ചോദ്യം ചെയ്തതോടെ ഫോൺ തിരികെ നൽകി പോലീസ് സ്ഥലം വിട്ടു.

മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് ചെമ്മങ്കടവ് വില്ലേജ് ഓഫിസ് പരിസരത്തുവെച്ച് നാട്ടുകാരനായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ വാഹന പരിശോധനയ്ക്കിടെ തട്ടിപ്പറിച്ചത്. യുവാവിന്റെ ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്ന് കാണിച്ചാണ് പിഴ ചുമത്തുന്നതിനു പകരം ഫോൺ പിടിച്ചെടുത്തത്. 9 മാസം ഗര്‍ഭണിയായ ഭാര്യ വീട്ടിൽ ഒറ്റയ്ക്കാണെന്നും അതിനാൽ ഫോൺ മടക്കി തരണമെന്നും യുവാവ് പറയുന്നുണ്ടായിരുന്നു.

യുവാവിന്റെ ആവഷ്യൻ കണക്കിലെടുക്കാതെ എസ് ഐ ഫോണുമെടുത്ത് പോവുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ ഇടപെടുകയും എസ് ഐ കാണിച്ച അതിക്രമം ചോദ്യം ചെയ്യുകയുമായിരുന്നു. ജനങ്ങളുടെ രോക്ഷം കൂടിയപ്പോൾ ഫോൺ മടക്കി നൽകി പോലീസ് സ്ഥലം വിടാൻ ശ്രമിച്ചു. എന്നാൽ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ രക്ഷപെടാൻ ശ്രമിച്ച പോലീസിന്റെ വാഹനം തടഞ്ഞ് ഇതിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിഷേധവും അറിയിച്ചാണ് നാട്ടുകാർ വിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.