കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച തമിഴ്‌നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് സൈന്യം

India News

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ തങ്ങളുടെ ജീവൻ വകവെക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച തമിഴ്‌നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം. ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയാണെന്ന് പ്രവർത്തിച്ചതെന്നും ഇതിനുള്ള ആദരസൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായും കരസേന പ്രഖ്യാപിച്ചു.

ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകൾക്കായി എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയക്കുമെന്നും കൂടുതൽ ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.അരുൺ അറിയിച്ചു.

അപകടം വിവരം ആദ്യം അറിയിച്ച രണ്ട് പേർക്ക് 5000 രൂപ വീതവും ഗ്രാമവാസികൾക്ക് പുതപ്പുകൾ, സോളർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവ സൈന്യം സ്നേഹപൂർവ്വം നൽകി.