പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ
രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

India News

ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കർഷക കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ തന്ത്രമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദിയെന്നും പ്രിയങ്കഗാന്ധി പറയുന്നു .

ശ്രദ്ധാപൂർവം തയ്യാറാക്കിയ തിരക്കഥയിലൂടെ ഭക്തിയുടെ പേരിൽ അദ്ദേഹം നാടകം കളിക്കുകയാണ്. ഈ നാടകം കൊണ്ട് മാത്രം നിങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന വസ്തുത മാറ്റാൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന് ശക്തമായി അഭിപ്രായപ്പെടുന്നു .