12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും

India Local News

ദില്ലി : 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 15 നും 18 നും ഇടയിൽ പ്രായമുള്ള 45 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതൽ വാക്‌സിൻ നൽകാനും ആലോചനയുണ്ട്.

ജനുവരി അവസാനത്തോടെ 15-17 വിഭാഗത്തിലുള്ള 7.4 കോടി കൗമാരക്കാരിൽ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷനും പൂർത്തീകരിക്കാനും പദ്ധതിയുണ്ട്.

സ്‌കൂൾ, കോളജ് തുടങ്ങി, ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പോകുന്നതിനാൽ കൗമാരക്കാരുടെ വാക്‌സിനേഷൻ പ്രധാനമാണ് . 15-17 വയസിലുള്ള കുട്ടികൾക്ക് ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാകും കുത്തിവയ്ക്കുക