യു.എ.ഇ.യിൽ 2 വയസ്സുകാരൻ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

Crime International News

റാസല്‍ഖൈമ : നീന്തല്‍ക്കുളത്തില്‍ രണ്ട് വയസ്സുള്ള കുട്ടി മുങ്ങിമരിച്ചു. എമിറാത്തി ആണ്‍കുട്ടിയാണ് മരിച്ചത്. ഒരുമാസത്തിനിടെയുള്ള രണ്ടാമത്തെ മുങ്ങിമരണമാണിത്. ശനിയാഴ്ച രാത്രി 11.45നാണ് അപകടമുണ്ടായത്.

ഉടനെത്തന്നെ സഖര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് കുഞ്ഞ് അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.