എം-ലിറ്റ് ഫെസ്റ്റ്ഈ മാസം 25 മുതല്‍ മഅദിന്‍ കാമ്പസില്‍

Education Keralam Local News

മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദഅവാ ഫെസ്റ്റായ എം-ലിറ്റ് ഈ മാസം (ഡിസംബര്‍) 25,26,27 തിയ്യതികളില്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മൂവായിരം പ്രതിഭകള്‍ മാറ്റുരക്കും. ഇന്റര്‍നാഷനല്‍ സ്‌കോളറിംഗ്, ജര്‍മന്‍, സ്പാനിഷ്, ഇംഗ്ലീഷ്, അറബി, മലയാളം പ്രസംഗ മത്സരം, രചനാ മത്സരങ്ങള്‍, ഫേസ് ടു ഫേസ്, മാസ്റ്റര്‍ ട്വീറ്റ്, വേഡ് ഫൈറ്റ്, നോളജ് മാഷപ്, ഹാഷ് ടാഗ്, അസ്്ല്‍ കോംപറ്റീഷന്‍, കള്‍ചറല്‍ സോംഗ്, തഹ്ലീലുല്‍ ഇബാറ, കാലിഗ്രഫി, തസ്നീഫ് തുടങ്ങി വൈവിധ്യമാര്‍ന്ന ഇരുനൂറോളം മത്സരങ്ങള്‍ ഫെസ്റ്റിനെ വ്യത്യസ്തമാക്കും. എം-ലിറ്റ് ലോഗോ പ്രകാശന കര്‍മം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. സയ്യിദ് ശഫീഖ് അല്‍ ബുഖാരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ജുനൈദ് അദനി അങ്ങാടിപ്പുറം, ഷാഫി ഫാളിലി, സഫ്‌വാന്‍ അദനി സ്വലാത്ത് നഗര്‍, മൊയ്തീന്‍ കോട്ടക്കല്‍, മുസ്തഫ കരേക്കാട്, സുബൈര്‍ കാടാമ്പുഴ, ഹുസൈന്‍ കുറ്റിപ്പാല, ഷാഫി കുറ്റിപ്പാല എന്നിവര്‍ സംബന്ധിച്ചു.