വീ​ട്ടി​ല്‍ ​നി​ന്ന് സ്കൂ​ളി​ലേ​ക്കെന്ന് പറഞ്ഞിറങ്ങിയ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ

Crime Local News

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : ഫേ​സ്ബു​ക്കിലൂടെ പരിചയപ്പെട്ട വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി കാ​റി​ല്‍ ക​റ​ങ്ങി​യ യു​വാ​വ്​ അ​റ​സ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി സി​യാം​ക​ണ്ടം സ്വ​ദേ​ശി അ​മീ​റാ​ണ്​ (23) പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അറസ്റ്റിലായത്.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി രാ​വി​ലെ വീ​ട്ടി​ല്‍ ​നി​ന്ന് സ്കൂ​ളി​ലേ​ക്ക് പോവുകയാണെന്ന് പറഞ്ഞ് ഫേ​സ്ബു​ക്ക് സുഹൃത്തായ അമീറിനോടൊപ്പം കാറിൽ കറങ്ങുകയായിരുന്നു. പൊലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ഉ​ണ്ടെ​ന്ന് വി​വ​രം കിട്ടുകയും തു​ട​ര്‍​ന്ന് ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു വ​രു​ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.