ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കാനാവാതെ പോലീസ്

Crime Keralam News Politics

ഇടുക്കി: എൻജിനിയറിങ് കോളജിലെ തെരെഞ്ഞെടുപ്പ് സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിനെ കുത്താനുപയോ​ഗിച്ച കത്തി പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെടുക്കാനായിട്ടില്ല. തിരച്ചിലിന് ശേഷം നിഖിൽ പൈലിയെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പ്രതികളെ പത്തു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും.തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.