വൈദ്യുതി മോഷണം നടത്തിയ വാര്‍ഡ് കൗണ്‍സിലര്‍ സക്കീന രാജിവെക്കണം: വീട്ടിലേക്ക് മാര്‍ച്ച് നടത്തി

Local News

പെരിന്തല്‍മണ്ണ: വൈദ്യുതി മോഷണത്തിന് നടത്തിയ പെരിന്തല്‍മണ്ണ നഗരസഭ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ സക്കീന സൈദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൗണ്‍സിലറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. സി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കിഴിശ്ശേരി ബാപ്പു, ചേരിയില്‍ മമ്മിക്കുട്ടി, എം.എം സക്കീര്‍ ഹുസൈന്‍, സിദ്ധീഖ് വാഫി, കെ. എം ഫത്താഹ്, കെ.പി ഫാറൂഖ്, എം അബ്ദുസമദ്, പി ബഷീര്‍, അറഞ്ഞിക്കല്‍ ആനന്ദന്‍,ഉനൈസ് കക്കൂത്ത്, നിസാം കുന്നപ്പള്ളി, ഇ. കെ അക്ബര്‍, പച്ചീരി ഗഫൂര്‍, കെ മൊയ്തു, കെ.എം റാഷിക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.