ക്രിസ്മസ് ബമ്പർ വിൽപ്പന റെക്കോർഡിലേക്ക്

Keralam News

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. ഇതുവരെ അച്ചടിച്ച 41.34 ലക്ഷം ടിക്കറ്റിൽ 35.34 ലക്ഷം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഈ മാസം 16 നാണ് നറുക്കെടുപ്പ്.

24 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടി‍ച്ചു. ഇതും വിറ്റ് തീർന്നതോടെ 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിക്കുകയും ഇതിൽ, 2.34 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിയുകയും ചെയ്തു.
300 രൂപയാണ് ക്രിസ്തുമസ് ബമ്പർ ടിക്കറ്റ് വില. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.