പഠിക്കാതെ മൊബൈലില്‍ കളിച്ച ദേഷ്യത്തിന് അഞ്ചുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

Crime India News

ദില്ലി: ഖാന്‍പുരിയില്‍ അഞ്ചുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. ഗ്യാന്‍ പാണ്ഡെ എന്ന കുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവ് 27 കാരന്‍ ആദിത്യ പാണ്ഡെ യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഖാന്‍പുരിയില്‍ നേബ് സരെയിലാണ് സംഭവം നടന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ മകന്‍ പഠിക്കാതെ മൊബൈലില്‍ കളിക്കുന്നത് ആദ്യത്യയുടെ ശ്രദ്ധയില്‍ പെടുകയും. മകനെ ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സാരമായി പരിക്ക് പറ്റിയ കുട്ടിയെ അമ്മ സകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രി അധികൃതര്‍ പൊലീസില്‍ ഇതോടെ വിവരം ആറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് കാര്യമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കാര്യമായ അന്വേഷണം ആരംഭിച്ചു. അതേ സമയം ചെല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈനില്‍ കുട്ടിയെ മര്‍ദ്ദിച്ചത് അച്ഛനാണ് എന്ന് പറഞ്ഞ് വന്ന അജ്ഞാത കോള്‍ വഴിത്തിരിവായി.