കാരുണ്യ പ്ലസിന്റെ 80 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം കയര്‍ ഫാക്ടറി തൊഴിലാളിക്ക്

Local News

കലവൂര്‍ : കയര്‍ ഫാക്ടറി തൊഴിലാളിക്ക് ഭാഗ്യ സമ്മാനം. സര്‍ക്കാര്‍ ലോട്ടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാര്‍ഡ് വടക്കനാര്യാട് കിഴക്കേ വെളിയില്‍ കുട്ടപ്പ (56) ന് ലഭിച്ചത്. കുട്ടപ്പൻ 18 വര്‍ഷമായി കയര്‍ ഫാക്ടറി മേഖലയില്‍ പണിയെടുക്കുന്ന ആളാണ്. രണ്ടു മാസമായി തൊഴില്ലാതെ വിഷമിക്കുകയായിരുന്നു ഇയാൾ.

വര്‍ഷങ്ങളായി ടിക്കറ്റ് എടുക്കുന്ന കുട്ടപ്പന്‍ മൂന്ന് സ്ഥലത്ത് നിന്ന് ഇതേ ടിക്കറ്റ് പന്ത്രണ്ടെണ്ണമാണ് എടുത്തത്. അതില്‍ കോമളപുരത്തെ രാജുവില്‍ നിന്ന് വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം നൽകിയത്.

കട ബാധ്യതകള്‍ തീര്‍ത്ത് വീട് പണിയണമെന്നാണ് കുട്ടപ്പന്റെ ഏക ആഗ്രഹം.