കരുവാരക്കുണ്ടിൽ ദളിത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കിയ യുവാവ് അറസ്റ്റിൽ

Crime Keralam News

ക​രു​വാ​ര​കു​ണ്ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ദളിത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. കേ​ര​ള എ​സ്​​റ്റേ​റ്റ് പാ​ന്ത​റ​യി​ലെ ആ​ലി​പ്പ​റ്റ ഷാ​ഹി​ദ് ഷ​ഹ​ലി​നെ​യാ​ണ് (29) പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾക്കെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നൽകുകയായിരുന്നു.പോ​ക്സോ നിയമപ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ.​എ​സ്.​പി ജെ. ​സ​ന്തോ​ഷ് കു​മാ​റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്ര​തി​യെ കോ​ട​തി ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തിരിയ്ക്കുകയാണ്.