ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം

India News

ഗുജറാത്ത് : പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം.വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത് . സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട് .ചിലർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് .