പ്രണയത്തകർച്ച ; ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ

Crime Keralam News

തിരുവനന്തപുരം: പ്രണയത്തകർച്ച കാരണം പെൺകുട്ടികൾ ആത്മഹത്യ ചെയ്ത വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് അടക്കം വവിധ വകുപ്പുകളുമായി ചേർന്നായിരിക്കും പദ്ധതി. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയതായും ഊരു സന്ദർശിച്ച റൂറൽ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു.

മൊബൈൽ ഫോൺ വഴി പരിചയപെട്ട് പ്രണയത്തിലാകുന്നവർ പെട്ടെന്ന് പിൻമാറുന്നത് പല പെൺകുട്ടികളേയും ആത്മഹത്യയിലാണ് എത്തിക്കുന്നത് . റൂറൽ എസ് പി ദിവ്യ ഗോപിനാഥ് മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ഊരുകൂട്ടങ്ങളിൽ നിന്നും വിവരം ശേഖരിച്ചു. ഊരിന് പുറത്തു നിന്നും എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി. പട്ടിക ജാതി വകുപ്പിനെതിരെയും പരാതികൾ ഉയർന്നു. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ ഏകോപ്പിച്ച് സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനത്തിന് ശേഷം എസ് പി പറഞ്ഞു.