തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി

Keralam News

കൊച്ചി : തലയിൽ ചുമടെടുക്കുന്ന തൊഴിലുകൾക്കെതിരെ കേരളം ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമാണെന്നും ഇത് നിരോധിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യന്ത്രങ്ങൾ കണ്ടുപിടിക്കാത്ത കാലത്തെ പ്രാകൃത രീതിയാണ് ഇതെന്നും ഇക്കാലത്ത് മറ്റൊരു രാജ്യത്തും ഇത്തരത്തിലൊരു ജോലി നിലവിലില്ലെന്നും കോടതി നിരീക്ഷിച്ചു.

തലച്ചുമട് എടുക്കുന്ന തൊഴിലാളികളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ചുമട്ട് തൊഴിലാളികൾ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.