പ്രായപൂർത്തിയാവാത്ത കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

Crime Keralam News

പെരുമ്പാവൂർ : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തില്‍ ലിബിന്‍ കുമാര്‍ (32), ആലംമൂട് അനീഷ് ഭവനത്തില്‍ അനീഷ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സമീപം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയേയും കൂട്ടുകാരനെയും പ്രതികള്‍ മിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നാണ് കേസ്.

ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസ്സി എം ജോണ്‍സണ്‍, എസ്.സി.പി.ഒ മാരായ മീരാന്‍, സുബൈര്‍, ധന്യ മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ റിമാന്റ് ചെയ്തു.