പോക്സോ കേസ്; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Crime Keralam News

തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിൻ്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പെൺ കുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിക്കും. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിച്ച് വാക്കേറ്റം ഉണ്ടായതായി കുട്ടിയുടെ മാതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അടിയന്തര റിപ്പോർട്ട് നൽകാൻ ഫറോക്ക് പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും ആവശ്യപ്പെട്ടു.