കൊണ്ടോട്ടിയില്‍ വാടക ക്വാര്‍ട്ടേഴ്സിലേക്ക് അതിക്രമിച്ചു കയറി 14 കാരിയെ പീഡിപ്പിച്ചു

News

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വാടക ക്വാര്‍ട്ടേഴ്സിലേക്ക് അതിക്രമിച്ചു കയറി 14 കാരിയെ പീഡിപ്പിച്ചു. കേസില്‍ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. ഊരകം പട്ടര്‍കടവ് വാല്‍പ്പറമ്പ് പെരിയേങ്ങല്‍ മുജീബ് റഹ്മാന്‍ (46)നെയാണ് ഡിസംബര്‍ 29 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന മൊറയൂരിലെ വാടക ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ബാലികയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് കുട്ടിയെ രണ്ടത്താണി പൂവഞ്ചിന ശാന്തിഭവനം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയെ കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ കെ എന്‍ മനോജ് അറസ്റ്റ് ചെയ്തത്