നിയന്ത്രണം വിട്ട കാര്‍ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി യുവാവിന് ദാരുണന്ത്യം.

News

മലപ്പുറം: നിയന്ത്രണം വിട്ട കാര്‍ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി യുവാവിന് ദാരുണന്ത്യം. കരിബില്‍ സ്വദേശി
അരീക്കാട്ട് ഇല്ലിക്കല്‍ യൂസുഫിന്റെ മകന്‍ അന്‍സാര്‍ (35) ആണ് മരിച്ചത്. കരിമ്പില്‍ സ്വദേശി മുക്കന്‍ ജംഷീറിന്റെ മുക്കന്‍ ഫ്രൂട്സ് കടയിലെ ജീവനക്കാരായിരുന്നു മരണപ്പെട്ട അന്‍സാര്‍. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ജുമാ നിസ്‌കാരത്തിനായി കട അടച്ച് പള്ളിയിലേക്ക് പോകാനുള്ള ഒരിക്കത്തിനിടെയായിരുന്നു അപകടം. കോട്ടക്കല്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ടു ഫ്രൂട്ട്‌സ് കടയിലേക്ക് പാഞ്ഞു കയറിയത്. കടയില്‍ ഉണ്ടായിരുന്ന അന്‍സാറിനെയും മറ്റ് രണ്ട് ജീവനക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കടയിലെ മറ്റു ജീവനക്കാരായ കരിപറമ്പ് സ്വദേശി രവി കുറ്റിപ്പുറം സ്വദേശി ആഷിഖ് (25 ) എന്നിവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആഷിക്കിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ഉടന്‍ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്‍സാറിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കരിമ്പില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം. ഭാര്യ തസ്ലീന. ഗര്‍ഭിണിയാണ്. മകന്‍: മുഹമ്മദ് റിഷാന്‍. സഹോരങ്ങള്‍ : സാദിഖ്, ഷിഫാന. ഉമ്മ : റാബിയ