പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മുക്തയുടെ മകള്‍ കണ്‍മണിയും സിനിമയിലേക്ക്

Entertainment Keralam News

നടി മുക്തയുടെ മകളും സിനിമയിലേക്ക്. ‘പത്താം വളവ്’ എന്ന പത്മകുമാർ ചിത്രത്തിലൂടെയാണ് മുക്തയുടെ മകള്‍ കണ്‍മണി എന്ന കിയാര അഭിനയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. മകള്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ച കാര്യം മുക്ത തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ‘പത്താം വളവ് ‘ . അതിഥി രവിയും സ്വാസിക യുമാണ് നായികമാരായി വരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്.