കൊടിക്കുന്നില്‍ സുരേഷിന്റെ വിവാദ പരാമർശം; വിമർശനം ഉന്നയിച്ച് കെകെ ശൈലജ

Keralam News Politics

കേരള മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി പരാമർശത്തിൽ വിമർശനം ഉന്നയിച്ച് എംഎല്‍എയും മുൻ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജ. എല്ലാ പെൺകുട്ടികളും സ്വതന്ത്രരായ വ്യക്തികളാണ്. അവർക്ക് അവരുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ട്. ഇതെല്ലാം അംഗീകരിക്കാൻ കുറച്ച് പുരോഗമന ആശയമെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്നും ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ ആശയങ്ങൾക്ക് എതിരായി കനത്ത പ്രതികരണങ്ങൾ ഉയരണമെന്നും കെകെ ശൈലജ അവരുടെ ഫേസ്ബുക്കിൽ കുറിച്ചു. ഫ്യൂഡല്‍ കാലത്തെ ചിന്താഗതിയിൽ നിന്നാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും ഇത് തികച്ചും അപലപനീയമായ കാര്യമാണെന്നും അവർ വ്യക്തമാക്കി.

ഇന്നലെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയത്. നവോത്ഥാന നായകനാണ് മുഖ്യമന്ത്രിയെങ്കിൽ ഏതെങ്കിലും പട്ടിക ജാതിക്കാരന് മകളെ കല്യാണം കഴിപ്പിച്ചു കൊടുത്തോടായിരുന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്. എസ് സി, എസ്ടി ഫണ്ട് തട്ടിപ്പ് നടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണക്കിടെയായായിരുന്നു അദ്ദേഹം ഈ പ്രസ്താവന പറഞ്ഞത്.