പതിനേഴുകാരനെ വിവാവം ചെയ്തതില്‍ യുവതിക്കെതിരെ ബാലവിവാഹത്തിന് കേസ്

India News

പതിനേഴുകാരനെ വിവാവം ചെയ്തതില്‍ യുവതിക്കെതിരെ ബാലവിവാഹത്തിന് കേസ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിജയപ്പെട്ടത്. ബംഗളൂരിലാണ് സംഭവം. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മെയ് 5 മുതല്‍ ആണ്‍കുട്ടിയെ കാണാത്തിതിനെ തുര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള ന്വേഷണത്തിലാണ് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും പോലീസ് കണ്ടെത്തുന്നത്. ആണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ബി.എസ്.സി വിദ്യാര്‍ത്ഥിയായ യുവതി 17 കാരനെ ഫേസ്ബുക്കിലൂടെ പരിജയപ്പെട്ട് പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് 21 വയസ്സ് പ്രായമുണ്ടെന്നായിരുന്നു ആണ്‍കുട്ടി യുവതിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. വിവാഹത്തിന് യുവതിയുടെ കുടുംബത്തില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ആണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജൂണ്‍ പതിനാറിന് ബംഗളൂരുവിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.