എഴുത്തുകാരി നുസ്രത്ത് വഴിക്കടവിനെ അപമാനിച്ചു: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Breaking News

മലപ്പുറം : വഴിക്കടവ് സ്വദേശിനിയും എഴുത്തുകാരിയുമായ നുസ്രത്ത് വഴിക്കടവിനോട് അപമര്യാദയായി സംസാരിച്ച നിലമ്പൂരിന് സമീപമുള്ള മരുത പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും ജില്ലാ പോസ്റ്റ് മാസ്റ്റര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവ് നല്‍കിയത്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മരുത പോസ്റ്റ് ഓഫീസില്‍ പുസ്തകം അയക്കുന്നതിനുള്ള വിവരങ്ങളറിയുന്നതിന് പോസ്റ്റ് ഓഫീസിലെ ഫോണില്‍ വിളിച്ചപ്പോള്‍ അഞ്ജു എന്ന ഉദ്യോഗസ്ഥ തന്നെ വികലാംഗ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന് നുസ്രത്ത് സമൂഹ മാധ്യമത്തില്‍ ഒക്ടോബര്‍ 8 ന് പോസ്റ്റിട്ടിരുന്നു. പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പന്തളം സ്വദേശി എ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എന്റെ പേര് നുസ്രത്ത് എന്നാണ് വികലാംഗ എന്നല്ല എന്ന നുസ്രത്തിന്റെ പോസ്റ്റാണ് കേസിന് ആധാരമായത്.

നുസ്‌റത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് താഴെ

https://m.facebook.com/story.php?story_fbid=422247112835726&id=100051513224838