ഫ്രാൻസ് താരം ഉസ്മാൻ ഡെംബലെ കുറച്ചു കാലംകൂടി പുറത്തിരിക്കാനാണ് സാധ്യത

News Sports

യൂറോ കപ്പ് കളിയിൽ പരിക്കുപറ്റിയ ഫ്രാൻസ് താരം ഉസ്മാൻ ഡെംബലെ കുറച്ചു കാലംകൂടി പുറത്തിരിക്കാനാണ് സാധ്യത. മൂന്നുമാസമെങ്കിലും ആവശ്യം വരും കാൽമുട്ടിനേറ്റ ക്ഷതം മുഴുവനായും മാറുവാൻ. യൂറോ കപ്പിൽ നിന്നും ഉസ്മാൻ ഡെംബലെ പരുക്ക് കാരണം പുറത്താക്കപ്പെട്ടിരുന്നു.

ഡെംബലെയെ പുറത്താക്കിയത് ഫ്രാൻസിന് വലിയ തിരിച്ചടിയാണ്. പോർചുഗലിനെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. പരുക്കുകൾ മാത്രമുള്ള ഒരു കരിയറാണ് ഡെംബലെയുടേത്. സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ നല്ല കളിക്കാരനായ ഡെംബലെയ്ക്ക് എന്നും പരിക്കുകളാണ്. പന്ത്രണ്ടോളം പരുക്കുകളാണ് ബാഴ്സലോണയിലെ നാല് സീസണിൽ ഡെംബലെ നേരിട്ടത്. ഫ്രാൻസിലേക്ക് താരം തിരിച്ചു പോയെന്നാണ്‌ അറിയുന്നത്.