ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് മുതൽ

Keralam News

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. കോവിഡ് നിയന്ത്രണങ്ങൾ മൂലം മൂന്നുമാസത്തിൽ കൂടുതലായി പൂട്ടികിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഗതാഗതമന്ത്രി ആന്റണി രാജു നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും ജൂലൈ 19 മുതൽ തുടങ്ങുമെന്ന് അറിയിച്ചത്.

സർക്കാരിന്റെ നിർദ്ദേശ പ്രകാരം കോവിഡ് പ്രട്ടോകോളുകൾ പാലിച്ച് കൊണ്ടായിരിക്കും പരിശീലനവും ടെസ്റ്റും. ഒരു പഠിതാവിനെ മാത്രമേ ഇൻസ്‌പെക്ടർനെ കൂടാതെ ഡൈവിംഗ് പരിശീലിപ്പിക്കുന്ന വാഹനത്തിൽ അനുവദിക്കുകയുള്ളൂ. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പറഞ്ഞു.

ആർടിഒ സബ് ആർടിഒ വഴിയായിരിക്കും ഡൈവിംഗ് ടെസ്റ്റ് നടത്തുന്ന തിയതിയും സമയവും അറിയാൻ സാധിക്കുക. കൂടുതൽ ഇളവുകൾ നൽകി തുടങ്ങിയതിനു പുറമെയാണ് ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനും അനുമതി നൽകിയത്. അതുപോലെ തന്നെ നാളെ മുതൽ എൽ ബോർഡുമായി പരിശീലന വാഹനങ്ങൾ ഗ്രൗണ്ടിൽ ഓടി തുടങ്ങും.