ഫേസ്ബുക്ക് വാക്‌സിന്‍ വിരുദ്ധ പ്രചാരങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബൈഡന്‍

Health International News

ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആളുകള്‍ക്ക് കോവിഡ് ബാധിക്കുന്നതിനുള്ള പ്രധാന കാരണം ഫേസ്ബുക്ക് ആണെന്നാണ് ബൈഡന്റെ വിമര്‍ശനം. ഫേസ്ബുക്കില്‍ നിരവധി വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് വലിയൊരു വിഭാഗം ആളുകള്‍ വാക്‌സിനെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. 65 ശതമാനം വാക്‌സിന്‍ വിരുദ്ധ പോസ്റ്റുകളാണ് ഉണ്ടാകുന്നത്. പന്ത്രണ്ട് പേരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് എന്ന് ബൈഡന്‍ വിമര്‍ശിച്ചു.

അതേസമയം പന്ത്രണ്ട് പേരുടെ പ്രൊഫൈലുകള്‍ മറ്റ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഭാഗത്തു നിന്ന് മാത്രമാണ് നടപടികള്‍ ഇല്ലാത്തതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി യെന്‍ സാക്കി പറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മാത്രമാണ് കോവിഡ് നിലനില്‍ക്കുന്നതെന്ന് ബൈഡന്‍ വ്യക്തമാക്കി.