പാതയോരങ്ങള്‍ ‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം : ഹൈക്കോടതി

Keralam News

സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴുവാക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഔട്ട്‌ലറ്റുകളിലെ തിരക്കിനെതിരെ സ്വമേധയ എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം ഔട്ട്‌ലറ്റുകളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബെവ്‌കോ ഔട്ടലറ്റുകളില്‍ തിരക്ക് കുറക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ കോടതിയെ വ്യക്തമാക്കി. ഇതിനു പുറമെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ജീവനക്കാര്‍ക്ക് ബെവ്‌കോ സര്‍ക്കുലര്‍ നല്‍കിയിരുന്നു.

കല്യാണത്തിന് 20 പേരെ മാത്രം അനുവധിക്കുമ്പോള്‍ മദ്യവില്‍പ്പന ശാലയില്‍ അഞ്ഞൂറിലധികം പേര്‍ ക്യൂ നില്‍ക്കുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മദ്യ വില്‍പ്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ ഇല്ലെന്നും കോടതി കുറ്റപ്പെടുത്തി.