റബര്‍ തോട്ടത്തിലെ ഷെഡില്‍ അവശനിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു

Breaking Local News

പെരിന്തല്‍മണ്ണ : റബര്‍ തോട്ടത്തിലെ ഷെഡില്‍ അവശനിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു. അമ്മിനിക്കാടന്‍ മലയില്‍ റബര്‍ തോട്ടത്തിലെ ഷെഡില്‍ അവശനിലയില്‍ കാണപ്പെട്ടു.പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ മൂന്നാം ദിവസം തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലെ മുഹമ്മദ് (65) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ്. 28 വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്നു പൊന്ന്യാകുര്‍ശിയിലെത്തിയതാണ്. നാലുവര്‍ഷമായി വീട്ടില്‍ നിന്നകന്നു അമ്മിനിക്കാട്ട് റബര്‍ ടാപ്പിംഗ് ജോലി ചെയ്യുകയായിരുന്നു. അജ്ഞാതന്‍ മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വന്ന ശേഷമാണ് ആളെ തിരിച്ചറിഞ്ഞത്. പെരിന്തല്‍മണ്ണ പോലീസ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പൊന്ന്യാകുര്‍ശി മഹല്ല് കബര്‍സ്ഥാനില്‍ കബറടക്കി.