ബസ് യാത്രികയുടെ സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തിരിപ്പൂര്‍ സ്വദേശിനികള്‍ അറസ്റ്റില്‍

Crime Local News

പൊന്നാനി : ബസ് യാത്രികയുടെ സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തിരിപ്പൂര്‍ സ്വദേശിനികള്‍ അറസ്റ്റില്‍. തമിഴ്‌നാട് തിരിപ്പൂര്‍ നരിപേരിച്ച് സ്വദേശികളായ നന്ദിനി,ദിവ്യ എന്നിവരാണ് പിടിയിലായത്.പുഴമ്പ്രം സ്വദേശി പത്മിനിയുടെ നാലര പവന്‍ വരുന്ന മാലയാണ് പ്രതികള്‍ മോഷ്ടിച്ചത്. എടപ്പാള്‍ പൊന്നാനി റൂട്ടിലോടുന്ന തവക്കല്‍ ബസ്സില്‍ നിന്ന് കുറ്റിക്കാട് വെച്ചാണ് ബിയ്യത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 65 വയസ്സുകാരി പത്മിനിയുടെ ആഭരണം മോഷ്ടിക്കപ്പെട്ടത്. മോഷണ വിവരം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ബസ് യാത്രക്കാരുമായി പൊന്നാനി സ്‌റ്റേഷനിലെത്തിച്ചു. തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാനമായ കേസില്‍ പ്രതികള്‍ക്കെതിരെ സമീപ ജില്ലകളില്‍ കേസ് നില നില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊന്നാനി കോടതി റിമാന്റ് ചെയ്തു