വിഷുദിനത്തിൽ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

Keralam News

തിരുവനന്തപുരം : തുടർച്ചയായ മൂന്ന് ദിവസത്തെ വർധനക്ക് ശേഷം ഇന്ന് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4955 രൂപയും ഒരു പവന് 39640 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വില നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കാത്തത് കൊണ്ടാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 4095 രൂപയാണ്.

വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു.

സ്വർണവില കുത്തനെ ഉയർത്തി കൊണ്ടാണ് ഏപ്രിൽ മാസം ആരംഭിച്ചിരുന്നത്.