സ്ത്രീകൾക്കും കുട്ടികൾക്കും പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘രക്ഷാദൂത്’

Keralam News

പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ പുതിയ പദ്ധതിയുമായി ‘രക്ഷാദൂത്’. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായാണ് ഇത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാൽ വകുപ്പും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പേര് വെളിപ്പെടുത്താതെ തന്നെ അക്രമത്തിനിരയായ കുട്ടികൾക്കോ സ്ത്രീകൾക്കോ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾക്കോ പരാതി രേഖപെടുത്താവുന്നതാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസിൽ വഴിയാണ് പരാതി രേഖപ്പെടുത്തുക.

പരാതിപ്പെടുന്നവർ പോസ്റ്റ് ഓഫീസിൽ പോയി തപാൽ എന്നൊരു കോഡ് പറയുക. അപ്പോൾ പോസ്റ്റ് മാസ്റ്റർ അല്ലെങ്കിൽ മിസ്ട്രെസ്സിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ സ്വന്തം മേൽവിലാസം ഒരു പേപ്പറിൽ എഴുതി പോസ്റ്റ് ബോക്സിൽ ഇടാം. തപാൽ എന്ന് കവറിനു മുകളിൽ നിർബന്ധമായും എഴുതിയിരിക്കണം. ഇത് കാണുന്നപക്ഷം പോസ്റ്റ് മാസ്റ്റർ ഈ കത്ത് വനിതാ ശിശുവികസന വകുപ്പിനെ ഏൽപ്പിക്കും.

തപാൽ എന്ന എഴുതിയിരിക്കുന്നതുകൊണ്ട് ആ കോഡ് പ്രകാരം പരാതിക്കാരുടെ വീട്ടിൽ വന്നു കാര്യങ്ങൾ അണ്എഷിക്കുകയായിരിക്കും ചെയ്യുക. അതിനാൽ കത്തിൽ പരാതി എഴുതേണ്ടതില്ല. മാത്രമല്ല ഈ പരാതിക്കു സ്റ്റാമ്പൊ ഫീസോ ആവശ്യമായി വരുന്നില്ല.