വായിൽ റബ്ബർ പന്ത് കേറ്റി വീട്ടമ്മയ്ക്കു നേരെ ലൈംഗികാതിക്രമം

Keralam News

കിഴക്കമ്ബലം: വീട്ടമ്മയ്ക് നേരെ ലൈംഗികാതിക്രമം. വര്ഷങ്ങളായി മകളുടെ വീടിനുചേർന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്ന മധ്യവസ്കയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവം നടന്നത് പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് അടുത്താണ്. വീടിനു പിന്നിലുള്ള വാതിലിൽ മഴക്കോട്ടു മുഖം മറച്ച ഒരാൾ മുട്ടിവിളിക്കുകയായിരുന്നു എന്നാണ് വീട്ടമ്മ പോലീസിൽ മൊഴി നൽകിയത്.

വാതിൽ തുറന്നതും റബ്ബർ പന്ത് വീട്ടമ്മയുടെ വായിൽ തിരുകി പ്രതി വീട്ടമ്മയെ കീഴ്‌പ്പെടുത്തുകയായിരുന്നു. മഴയായതിനാൽ ബഹളം വെച്ചത് ആരും കേട്ടില്ല. തുടർന്ന് കുതറി രക്ഷപ്പെട്ട് മകളുടെ വീട്ടിലേക്ക് ഓടുകയായിരുന്നു. അതിനു പിന്നാലെ പ്രതിയും ഓടി രക്ഷപ്പെട്ടു. കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിൽ വീട്ടമ്മയുടെ മുഖം ഭിത്തിയിലിടിക്കുകയും നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് കുന്നത്തുനാട് പോലീസ് ഇവരെ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് എടുക്കുകയും പ്രതിയ്ക്കായി അന്വേഷണം തുടങ്ങുകയും ചെയ്തു.