ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വൃത്തിഹീനമായി തയ്യാറാക്കിയ പഴകിയ ഭക്ഷണമെന്ന്‌ ആരോപണം – എട്ട് വിദ്യാർത്ഥിനികൾ ചികിത്സയിൽ

Education Health Keralam News

കൊ​ച്ചി :നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന എ​യിം​ഫി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഹോ​സ്റ്റ​ലി​ലുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് എട്ട് വിദ്യാർത്ഥിനികൾ ചികിത്സയിൽ. ഛർദിയും വയറിളക്കവുമാണ് കുട്ടികൾക്ക് ഉണ്ടായത്. ഒരു കുട്ടി ചോര ഛർദ്ദിക്കുകയും ചെയ്തിരുന്നു.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​യാ​റാ​ക്കി​യ പ​ഴ​കി​യ ഭ​ക്ഷ​ണ​മാ​ണ് ത​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ​തെ​ന്നും അതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും കുട്ടികൾ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാ​പ​ന​ത്തി​നെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ക​ല്യാ​ണ്‍ യോ​ജ​ന പ്ര​കാ​രം നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​ എ​യിം​ഫി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്ഥാ​പ​നം പാലാരിവട്ടത്താണ് സ്ഥിതി ചെയ്യുന്നത്.