ദുബായിൽ വെച്ച് മോഷണം പോയ മറഡോണയുടെ വാച്ച് അസമിൽ നിന്ന് കണ്ടെത്തി

Crime India International News Sports

അസം : ദുബായിൽ വെച്ച് മോഷണം പോയ മറഡോണയുടെ വാച്ച് അസമിൽ നിന്ന് കണ്ടെത്തി. അസമിലെ ശിവനഗറിൽ നിന്നാണ് ഇതിഹാസ താരത്തിന്റെ വാച്ച് കണ്ടെടുത്തത്. സംഭവത്തിൽ മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.

ലിമിറ്റഡ് എഡിഷൻ ഹുബോൾട്ട് വാച്ചാണ് മോഷണം പോയിരുന്നത്. കമ്പനിയിൽ കുറച്ച് ദിവസം ജോലി ചെയ്ത ഇയാൾ പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് ഓഗസ്റ്റിൽ നാട്ടിലേക്കെത്തുകയായിരുന്നു. ദുബായ് പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് അസം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.