സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും

Keralam News

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും. ഇന്ന് നടന്ന കോവിഡ് അവലോഹന യോഗത്തിലാണ് തീരുമാനം.ടെസ്റ്റ് പോസിറ്റിവിറ്റ്ി കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരുക.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. നിരക്ക് 6 ശതമാനത്തില്‍ കുറവുള്ളിടത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ ടിപിആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോകഡൗണ്‍ നിലനില്‍ക്കും. മുമ്പ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 24 ശതമനത്തിനു മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
എട്ടുശതമാനത്തിനു താഴെയുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കൂടുതല്‍ ഇളവുകളുണ്ടായിരുന്നത്. അതിപ്പോള്‍ ആറു ശതമാനത്തിലേക്ക് മാറ്റി.
സംസ്ഥാനത്ത് ഇന്നലെ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെ എത്തിയത്.