ജയിലില്‍ കഴിയുന്ന സമരഭടന്‍മാരെ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു .

Keralam Local News Politics

മലപ്പുറം : സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചില്‍ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം ജില്ലാ ജയിലിലടച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള 16 പേരുള്‍പ്പെടെ 28 സമര ഭടന്‍മാരെ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ ജയിലില്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ,ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് ,ട്രഷറര്‍ ബാവ വിസപ്പടി ,വൈസ്പ്രസിഡന്റ് സലാം ആതവനാട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.