50ശതമാനംവരെ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ

Breaking Keralam News

കോവിഡ് പ്രതിസന്ധിക്കിടയില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായാണ് നിരക്കില്‍മാറ്റംവരുത്തിയത്. കോവിഡ് കാലത്ത് വലിയ നഷ്ടമാണ് കൊച്ചി മെട്രോയും നേരിട്ടത്. നിശ്ചിത സമയങ്ങളില്‍ യാത്രാനിരക്ക് 50 ശതമാനമാണ് ഇളവ് വരുത്തിയിരിക്കുന്നത്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായം പരിഗണിച്ചാണ് ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം നടപ്പാക്കിയത്.