പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചു

Breaking News Pravasi

മലപ്പുറം: സൗദിയിലേക്ക് പോകാന്‍ ദുബായിലെത്തിയ 36വയസ്സുകാരനായ പ്രവാസി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എടവണ്ണ ഒതായി വെള്ളച്ചാലിലെ കാഞ്ഞിരാല ഉസ്സന്‍ ബാപ്പുവിന്റെ മകന്‍ നൗഫല്‍ ബാബു(കൊച്ചു 36) വാണ് മരണപ്പെട്ടത്.10 മാസം മുമ്പ് നാട്ടിലെത്തിയ കൊച്ചു കഴിഞ്ഞ
ഒന്നാം തിയതിയാണ് നാട്ടില്‍ നിന്നും സൗദിയിലേക്കുള്ള യാത്രക്കായി ദുബൈ വഴി പുറപ്പെട്ടത്. ക്വാറന്റയിന്‍ കാലാവധി പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രിയോടെ യു.എ.ഇയില്‍ നിന്നും സൗദിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. യാത്രക്കുള്ള ലഗേജുകളെല്ലാം കെട്ടി കുട്ടുകാരുമൊത്ത് ഉച്ചഭക്ഷണം കഴിച്ച് റൂമില്‍ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തുന്നതിനു
മുമ്പു തന്നെ മരണപ്പെടുകയുമായിരുന്നു. എടവണ്ണയില്‍ ജി.ടെക് കംപ്യൂട്ടര്‍ കേന്ദ്രം നടത്തിയിരുന്ന കൊച്ചു വര്‍ഷങ്ങളായി ജിദ്ദയിലെ ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒ.സി.ഡബ്ലിയു.സി ജിദ്ദ ജനറല്‍ സെക്രട്ടറി, ഒ.സി.ജി.പി.എ പ്രവര്‍ത്തക സമിതി അംഗം, ജിദ്ദ ഇസ്ലാഹി സെന്റര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍, കെ.എം.സി.സി സജീവ പ്രവര്‍ത്തകനുമായിരുന്നു. മാതാവ്: സി.എച്ച്.ഫാത്തിമക്കുട്ടി. ഭാര്യ: ഫര്‍സാന (ചെറുകോട്). മക്കള്‍: ഹെബിന്‍(ബച്ചു), ആദി ദിഹാന്‍. സഹോദരങ്ങള്‍: സുല്‍ഫീക്കര്‍ ഒതായി (അമൃത ടിവി റിപ്പോര്‍ട്ടര്‍ സൗദി), ഹബീബ്(ജിദ്ദ), ശബീര്‍(റിയാദ്), നദീറ(മരുത), സമീന(പാണ്ടിക്കാട്), റുക്‌സാന (കല്ലരട്ടിക്കല്‍), നബീല (മാമാങ്കര). ദുബൈലെ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകിട്ടുന്ന മുറക്ക് മൃതദേഹം നാട്ടിലെത്തിച്ച് ഒതായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖറടക്കും.