അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും മലയാളിയെ തേടി ഭാഗ്യം എത്തി

International Keralam News

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും മലയാളിയെ തേടി ഭാഗ്യം എത്തി. ദുബായില്‍ മലയാളി ഡ്രൈവറും ഒന്‍പത് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം എത്തിയത്. 40 കോടിയിലേറെ (20 ദശലക്ഷം ദിര്‍ഹം) രൂപയാണ് സമ്മാനമായി ലഭിച്ചത്. കൊല്ലം സ്വദേശിയായ രഞ്ജിത്തിന്റെ പേരിലാണ് ടിക്കറ്റ് എടുത്തിരുന്നത്. ദുബായിയില്‍ ഒരു ഹോട്ടലിന്റെ വാലെ പാര്‍ക്കിങ്ങില്‍ ജോലി ചെയ്യുന്ന ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ ഒമ്പത് പേരാണ് രഞ്ജിത്തിന്റെ സഹഭാഗ്യവാന്മാര്‍.

ലക്കി ഡ്രോ നറുക്കടുപ്പിലൂടെ മലയാളികളുടെ ഭാഗ്യത്തെക്കുറിച്ച് അറിയാവുന്ന രഞ്ജിത്ത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ട്. ജൂണ്‍ 29ന് ഓരോരുത്തരും 100 ദിര്‍ഹം പങ്കിട്ടാണ് ടിക്കറ്റ് എടുത്തത്. എന്നെങ്കിലും ഭാഗ്യമ നമ്മളെ തേടി വരുമെന്ന് സഹപ്രവര്‍ത്തകരോട് പറയുമായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങണമെന്നാണ് രഞ്ജിത്തിന്റെ ആഗ്രഹം.

ഭാര്യ സഞ്ജീവനി പെരേര ഹോട്ടലില്‍ ജോലി ചെയ്യുകയാണ്. മകന്‍ നിരഞ്ജന്‍ നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കെയാണ് തന്റെ നമ്പറിന്(349886) ഒന്നാം സമ്മാനം ലഭിച്ചതായി അറിഞ്ഞതെന്ന് രഞ്ജിത്ത് പറഞ്ഞു. സന്തോഷം കൊണ്ട് മകന്‍ ആര്‍പ്പുവിളിക്കുകയായിരുന്നു. 2008 മുതല്‍ ദുബായ് ടാകസിക്ക് കീഴില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയായിരുന്നു. ശമ്പളം കുറച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം മരതല്‍ സേയില്‍സ്മാനുമായി. സ്വന്തമായി ഒരു ബിസിനസ് ചെയ്യുക എന്നതാണ് സ്വപ്നം.