ഫ്രഞ്ച് ഫ്രൈസിന്റെ വില 200 യുഎസ് ഡോളര്‍: ഗിന്നസ് ലോക റെക്കോര്‍ഡിട്ട് റെസ്‌റ്റോറന്റ്

Food & Travel International News

ഒരു ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഒരു റെസ്‌റ്റോറന്റ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസാണ് ഇവര്‍ ഉണ്ടാക്കിയത്. യു എ സിലെ ഫ്രഞ്ച് ഫ്രൈ ദിനത്തോട് അനുബന്ധിച്ചാണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയത്. മാന്‍ഹട്ടന്‍ ആസ്ഥാനമായുള്ള സെരീന്‍ഡിപിറ്റി 3എന്ന റെസ്റ്റേറന്റാണ് റെക്കോര്‍ഡിന് അര്‍ഹമായത്.

ഭക്ഷ്യയോഗ്യമായ സ്വര്‍ണ പൊടി ഉപയോഗിച്ചാണ് ഈ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയിരിക്കുന്നത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്. 200 യുഎസ് ഡോളറാണ് ഇതിന്റെ വില. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാന്‍ ചിപ്പര്‍ബെക്ക് ഉരുളകിഴങ്ങ്, ഫ്രാന്‍സില്‍ നിന്നുള്ളശുദ്ധമയ കൊഴുപ്പ്, ഗ്വാറഡെ ട്രഫിന്‍ സോള്‍ട്ട്, ട്രഫിന്‍ ഓയില്‍ ട്രഫിന്‍ ബട്ടര്‍ തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡോം പെരിഗണ്‍ ഷാംപെയ്ന്‍, ജെ.ലെ ബ്ലാക്ക് ഫ്രഞ്ച് ഷാംപെയ്ന്‍ അര്‍ഡന്‍ വിനാഗര്‍ എന്നിവയില്‍ ഉരുളക്കിഴങ്ങ് മുക്കിയാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ഷെഫ് ജോ കാല്‍ഡെറോണ്‍, ഷെഫ് ഫ്രഡ്രി എന്നിവര്‍ ചേര്‍ന്നാണ് വ്യത്യസ്മായ ഈ വിഭവം തയ്യാറാക്കിയത്.