സിയാറത്ത് യാത്രക്കിടെ മലപ്പുറത്തെ 68കാരന്‍ മരണപ്പെട്ടു

Local News

മലപ്പുറം: സിയാറത്ത് യാത്രക്ക് പോയ മാറഞ്ചേരി പുറങ്ങ് സ്വദേശി മധുരയില്‍ വെച്ച് മരിച്ചു. പുറങ്ങ് മാരാമുറ്റം പള്ളിയുടെ അടുത്തു താമസിക്കുന്ന പരേതനായ കടവത്ത് ബാപ്പുവിന്റെ മകന്‍ പുത്തന്‍ വീട്ടില്‍ എളയോടത്തു മുഹമ്മദ് (68 ) ആണ് മരിച്ചത്. ഭാര്യ: ഫാത്തിമ. മക്കള്‍ : സൗദ, ഷൗക്കത്ത് (യു.എ.ഇ), ജുവൈരിയ, സക്കരിയ,(അയര്‍ലന്റ്). മരുമക്കള്‍ : സനില്‍, റഫീഖ്, ഷറിന്‍