രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

News

മഞ്ചേരി : യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാട് പിലാക്കല്‍ പുതിയകത്ത് അലിയുടെ മകന്‍ അബ്ദുല്‍ ജലീല്‍ (37) ആണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനായ പിതാവ് ജോലി സ്ഥലത്തും അസുഖ ബാധിതയായ മാതാവ് മറ്റൊരു മകന്റെ വീട്ടിലുമായതിനാല്‍ ഒരു സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ബുധനാഴ്ച്ച രാവിലെ 8 മണിയോടെയാണ് അബ്ദുല്‍ ജലീലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മഞ്ചേരി എസ് ഐ കെ ബഷീര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പിലാക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. സഹോദരങ്ങള്‍ : ജാസിര്‍, മുഹമ്മദ് റാഫി, നുസ്റത്ത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി