ഇംഗ്ലീഷ് മാജിക്കിലൂടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Local News

മലപ്പുറം : ഇംഗ്ലീഷ് മാജിക്കിലൂടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.എ എം യു പി സ്കൂൾ ഉമ്മത്തൂർ ‘ആംഗ്ലോഫൈൽസ്’ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം മജീഷ്യനും, ഇംഗ്ലീഷ് ട്രെയിനറുമായ മലയിൽ ഹംസ ഇംഗ്ലീഷ് മാജിക്കിലൂടെ നിർവഹിച്ചു. ഇംഗ്ലീഷ് ഭാഷയോട് താൽപര്യം ജനിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചെയ്തത് കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം കൗതുകവും ഉണർത്തി.പതിവ് ക്ലാസ് റൂം രീതിയിൽ നിന്നും ഏറെ വൃതൃസ്ഥമായ അനുഭവമായി മാറി.
സ്കൂൾ ഹെഡ്മാസ്റ്റർ ടി അൻവർ മുഖ്യപ്രഭാഷണം നടത്തി. ശറഫുദ്ധീൻ കാളികാവ് അധ്യക്ഷത വഹിച്ചു.ഇംഗ്ലീഷ് ക്ലബ്ബ് കോർഡിനേറ്റർ ടി ഹഫീസ സ്വാഗതവും , കെ ഫൗസിയ നന്ദിയും പറഞ്ഞു.