ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിച്ചു

Keralam News

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. ഇനി മുതൽ കടകൾക്ക് എട്ടു മണി വരെ പ്രവർത്തിക്കാവുന്നതാണ്. നിലവിൽ മൂന്നു ദിവസം മാത്രമുള്ള ബാങ്ക് ഇടപാടുകൾ ഇനി മുതൽ അഞ്ചു ദിവസവും ഉണ്ടാകുന്നതാണ്. ‘ഡി’ കാറ്റഗറിയെ മാറ്റി നിർത്തിക്കൊണ്ടാണ് ഈ ഇളവുകൾ.

ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച ഏഴു മണി വരെ കടകൾക്ക് പ്രവർത്തിക്കാവുന്നതാണ്. ഡി കാറ്റഗറിയിൽ പെടുന്നത് പതിനഞ്ച് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളാണ്. എന്നാൽ വാരാന്ത്യ ലോക്ക്ഡൗൺ തുടരും. നാളെ മുതൽ ഈ ഇളവുകൾ നിലവിൽ വരും.