മലപ്പുറത്ത് 16കാരിയെ ഗര്‍ഭിണിയാക്കിയ 85 കാരനായ മുത്തശ്ശനെ കസ്റ്റഡിയില്‍ വാങ്ങി

Crime News

മഞ്ചേരി : പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന മുത്തശ്ശനെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇക്കഴിഞ്ഞ 21നാണ് കുട്ടിയുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് 85കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയതിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പീഡന വിവരം പുറത്താകുകയായിരുന്നു. നാലു മാസം മുമ്പ് കൊണ്ടോട്ടി പനച്ചിപള്ളിയാളിയിലെ പിതാവിന്റെ തറവാട്ടു വീട്ടില്‍ താമസിക്കാനെത്തിയ കുട്ടിയെ പിതാവിന്റെ പിതാവായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പൊലീസ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ച് ഡി എന്‍ എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിച്ചു. ഇതേ കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നതിന് കുട്ടിയുടെ പിതാവിനെതിരെ അരീക്കോട് പൊലീസില്‍ കേസ് നിലവിലുണ്ട്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി