ആദിവാസികൾക്ക് കൂടുതൽ ചികിത്സ സഹായങ്ങളുമായി മമ്മൂട്ടി

Health Keralam News

അങ്കമാലി : നിർദ്ദനരായ നേത്ര രോഗികൾക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും ചേർന്ന് തുടക്കമിട്ട “കാഴ്ച ” നേത്ര ചികിത്സ പദ്ധതി വീണ്ടും ആരംഭിക്കുന്നു. കാഴ്ച്ച 3 എന്നാണ് പുതിയ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.

2005 ൽ ആരംഭിച്ച പദ്ധതി വഴി നൂറു കണക്കിന് നേത്ര ചികിത്സ ക്യാമ്പുകൾ കേരളത്തിലും ലക്ഷദ്വീപിലുമായി നടത്തി ആയിരക്കണക്കിന് രോഗികൾക്ക് സഹായകരമായിരുന്നു.
പ്രശസ്‌ത നേത്ര രോഗ വിദഗ്ദൻ ഡോ ടോണി ഫെർണാഡ്ഡസുമായി ചേർന്ന് 2015 ൽ ആരംഭിച്ച കാഴ്ചയുടെ രണ്ടാം ഘട്ടവും ചുരുങ്ങിയ സമയം കൊണ്ട് വൻ വിജയമായി മാറി. ഒരു വ്യക്തിയുടെ പേരിൽ നടത്തിയ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതിയിട്ടാണ് കാഴ്ച അറിയപ്പെടുന്നത്.

മമ്മൂട്ടിയുടെ ജീവ കാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി മേഖലയിൽ കൂടുതൽ സേവന പ്രവർത്തനങ്ങളാണ് ഇക്കുറി “കാഴ്ച 3″ലൂടെ ലക്ഷ്യമിടുന്നതെന്നു അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ വർഗീസ് പൊട്ടക്കൽ അറിയിച്ചു.