ബലാത്സംഗശ്രമം; അക്രമിയെ അടിച്ചുകൊന്ന യുവതിയെ വെറുതെ വിട്ടു പൊലീസ്

Crime India News

ചെന്നൈ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ കല്ലുകൊണ്ട് അടിച്ചു കൊന്നു യുവതി. പ്രതിരോധത്തിനിടെ സംഭവിച്ചതാണെന്ന് കണ്ടെത്തി യുവതിയെ പോലീസ് വെറുതെ വിട്ടു. ചെന്നൈക്കടുത്ത് മിൻജൂരിലാണ് വാർത്തയ്ക്കാസ്പദമായ സംഭവം.

ഇരുപത്തൊന്നു വയസ്സുകാരിയായ യുവതിയും ഭർത്താവും കൃഷിസ്ഥലത്ത് ജോലി ചെയുകയായിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറി വന്ന കുറ്റവാളി യുവതിയെ പിടിച്ചുവലിച്ചു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി അക്രമിയെ തള്ളിയിട്ടു, അടുത്ത് കിടന്ന കല്ലുകൊണ്ട് അടിക്കുകയായിരുന്നു.

അപ്പോൾ തന്നെ യുവതി രക്ഷപ്പെട്ടു, ഭർത്താവിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. തിരിച്ചു വന്നപ്പോഴേക്കും അക്രമി മരിക്കുകയും, നാട്ടുകാർ സംഭവം അറിഞ്ഞു അവിടേക്ക് എത്തുകയും ചെയ്തിരുന്നു.

നാട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലം സന്ദർശിക്കുകയും യുവതിക്കെതിരെ ഐപിസി 100 വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വയം രക്ഷയ്ക്കായുള്ള പ്രതിരോധതിനിടെ സംഭവിച്ചുള്ള അപകടമാണെന്ന് മനസിലാക്കി യുവതിയെ പിന്നീട് വിട്ടയക്കുകയായിരുന്നു.