ദേശീയപാതയിൽ കോഴിയുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍

Crime Local News

കൊച്ചി: ദേശീയ പാതയിൽ ചിതറിക്കിടന്ന കോഴിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. കുണ്ടന്നൂർ ഭാഗത്ത് ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തിയായ അവശിഷ്ടങ്ങൾ ആരെങ്കിലും മനഃപൂർവ്വം ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കുണ്ടന്നൂർ കണ്ണാടിക്കാട് ദേശീയ പാതയിലാണ് സംഭവം നടന്നത്. കടുത്ത ദുർഗന്ധം പരന്നതോടെ നഗരസഭാധികൃതരും പൊലീസും ദേശീയപാത ഉദ്യോഗസ്ഥരും എത്തുകയായിരുന്നു.

കോഴികളുടെ മാംസം വിൽപ്പന നടത്തുന്നയിടത്തുനിന്ന് കൊണ്ടുപോയതെന്നാണ് കരുതുന്നത്. വാഹനത്തിൽ നിന്ന് അറിയാതെ ചിതറിത്തെറിച്ചതാണോ അതോ സാമുഹ്യവിരുദ്ധർ ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.